പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു...

കൊച്ചി: പ്രശസ്ത മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ 1975 മുതൽ സിനിമാ ഗാനരചനയിൽ സജീവമാണ്.

വിമോചന സമരം എന്ന ചിത്രത്തിൽ ആദ്യ ഗാനമെഴുതി. അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ എന്ന ഗാനമാണ് ആദ്യമായി ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചത്. തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് സിനിമകൾ മൊഴിമാറ്റം നടത്തുന്നതിലുംസജീവമായിരുന്നു.

ബാഹുബലി (രണ്ട് ഭാഗങ്ങൾ), ഈച്ച, മഗധീര, യാത്ര എന്നീ സൂപ്പർഹിറ്റ് സിനിമകൾ അടക്കം അടക്കം 200 ചിത്രങ്ങളാണ് ഇത്തരത്തിൽ മങ്കൊമ്പ് മൊഴിമാറ്റം നടത്തിയിട്ടുള്ളത്.
Previous Post Next Post