എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്…പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി….



എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ സ്വദേശി രാഗേഷ് മേനോൻ ആണ് മരിച്ചത്. പറവൂർ മുൻസിപ്പൽ കവലയിലായിരുന്നു മൃതദേഹം കണ്ടത്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post