മയക്കുമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ


കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് പൊലീസിന്‍റെ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഇവരിൽനിന്ന് 2.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തൊടിയൂർ സ്വദേശി അർചന്ദ്, ആലപ്പാട് സ്വദേശി നാഥ്, പുതിയകാവ് സ്വദേശി ഹാഫിസ് സജീർ എന്നിവരാണ് പിടിയിലായത്.

കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post