ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍ ലഹരിക്കടത്ത്, റാക്കറ്റില്‍ സ്ത്രീകളും; പിന്നില്‍ മലയാളികളടങ്ങുന്ന വന്‍ റാക്കറ്റിന്‍റെ സാന്നിധ്യം




ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്‍റെ പ്രധാന കണ്ണിയായി ഒമാന്‍. മട്ടാഞ്ചേരി പോലീസ് പിടികൂടിയ പത്തംഗസംഘത്തില്‍ നിന്നാണ് രാജ്യത്തേക്കുള്ള രാസലഹരിക്കടത്തിന്‍റെ ഒമാനുമായുള്ള ബന്ധം പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തിന് പിന്നില്‍ മലയാളികളടങ്ങുന്ന വന്‍ റാക്കറ്റിന്‍റെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ ഉറപ്പിക്കുന്നത്


. ഇറാനില്‍ ഉത്പാദിപ്പിക്കുന്ന എംഡിഎംഎയാണ് ഒമാന്‍ വഴി ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. മലയാളികളടങ്ങുന്ന ലഹരിമാഫിയാ സംഘത്തെ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമാന്‍ പൗരന്മാര്‍ക്കൊപ്പം മലയാളികളും ചേര്‍ന്നാണ് ഒമാനില്‍ എംഡിഎംഎ ശേഖരിക്കുന്നത്. ഇത് പിന്നീട് കാരിയര്‍മാര്‍ വഴി ലഗേജിലും കാര്‍ഗോയിലും ഒളിപ്പിച്ച് ഇന്ത്യയിലെത്തിക്കുന്നതാണ് രീതി. വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാന്‍ ഫ്ലാസ്കില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തുന്നത്. കൊച്ചി സിറ്റി പോലീസ് പിടികൂടിയ പത്തംഗസംഘം ഒരുവര്‍ഷത്തിനിടെ അഞ്ച് കിലോയിലേറെ എംഡിഎംഎ കടത്തിയെന്നാണ് കണ്ടെത്തല്‍. കോവിഡ് മഹാമാരിക്ക് മുന്‍പ് മലയാളികള്‍ അടക്കമുള്ളവര്‍ ഇന്ത്യയില്‍ നിന്നാണ് ലഹരിമരുന്ന് ഒമാനിലേക്ക് കടത്തിയിരുന്നത്. കോവിഡില്‍ ഈ ലഹരിശൃംഖല തകര്‍ന്നതോടെ ലഹരിക്കടത്തിലെ ഒമാന്‍ – ഇറാന്‍ ഇടനാഴി തുറന്നു. ഇന്ത്യയില്‍ ബെംഗളൂരുവിലും ഡല്‍ഹിയിലും എംഡിഎംഎ നിര്‍മിക്കുന്നുണ്ടെങ്കിലും ഗുണനിലവാരമില്ലെന്നാണ് ലഹരി ഇടപാടുകാര്‍ കണ്ടെത്തിയത്. എംഡിഎംഎ എന്ന പേരില്‍ വിതരണം ചെയ്യുന്നത് മെത്താഫെറ്റമിനാണെന്ന് പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ നിര്‍മിത എംഡിഎംഎയുടെ ഗുണിനിലവാരം പത്ത് ശതമാനമെങ്കില്‍ ഒമാന്‍ എംഡിഎംഎയ്ക്ക് എഴുപത് ശതമാനമാണ്. കൂടാതെ, വിലയും കുറവാണ്. ഇന്ത്യന്‍ നിര്‍മിത എംഡിഎംഎയ്ക്ക് കിലോയ്ക്ക് പത്ത് ലക്ഷമാണെങ്കില്‍ ഒമാന്‍ എംഡിഎഎയ്ക്ക് വില നാല് ലക്ഷം മാത്രമാണ്. 50 ഇരട്ടി വരെ.ലാഭത്തിലാണ് ഇന്ത്യയില്‍ ഒമാന്‍ എംഡിഎംഎയുടെ വില്‍പന നടത്തുന്ന
Previous Post Next Post