ഷഹബാസ് കൊലപാതകം: ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും



താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി.

ഷഹബാസിനെ കൂട്ടംകൂടി മർദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

Previous Post Next Post