പാമ്പാടി ദേശ താലപ്പൊലി ഏഴിന്




പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവത്തോടനുബന്ധിച്ച് ചെറുവള്ളി ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ അറയ്ക്കൽ കൊട്ടാരത്തിൽ നിന്ന് ദേശതാലപ്പൊലി നാളെ  (വെള്ളി) നടക്കും. ആദ്യമായി നടക്കുന്ന ചടങ്ങാണിത്. 
വൈകീട്ട് 5.30 - ന് അറയ്ക്കൽ കൊട്ടാരം മേൽശാന്തി ഓണിയ പുലത്ത് ഇല്ലത്ത് സജീവൻ നമ്പൂതിരി ദീപം തെളിയിക്കും. ഘോഷയാത്ര കൊല്ലംപറമ്പ്, കുന്നേൽ പറമ്പ്, പ്ലാത്തോട്ടം,ഓമല്ലൂപറമ്പ്, ആലുങ്കൽ പറമ്പ് വഴി ക്ഷേത്രത്തിൽ എത്തും.ജാതി മതഭേദമെന്യേ നടക്കുന്ന താലപ്പൊലിചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങളാണ് അറയ്ക്കൽ കൊട്ടാര ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാലികമാരും സ്ത്രീകളും വ്രതാനുഷ്ഠാനത്തോടെ ഇതിൽ പങ്കെടുക്കും. ചെറുവള്ളി ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് മൂലസ്ഥാനം സ്ഥിതി ചെയ്യുന്നത്. പാമ്പാടി മീഡിയാ സെൻ്റെറിൽ നടന്ന  പത്രസമ്മേളനത്തിൽ പ്രസിഡന്റായ കെ.ശ്രീകുമാർ, സെക്രട്ടറി കെ ശശികുമാർ,വൈ.പ്രസി. കെ.ആർ. രാജൻ, പി. പ്രശാന്ത് എന്നിവർ പങ്കെടുത്തു
Previous Post Next Post