ഏറ്റുമാനൂരിലേ വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഷൈനിയെ ലൈംഗീകമായി ഉപയോഗിക്കാൻ കുടുംബ സുഹൃത്തായ വൈദീകൻ ശ്രമിച്ചു; ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും ഷൈനി സ്വയം രക്ഷപെടുകയും മക്കളെ രക്ഷപെടുത്തുകയും ചെയ്തു; നിർണായക കുറിപ്പ് പുറത്ത്ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും സ്വയം രക്ഷപെടുകയും ഒപ്പം തന്റെ മാലാഖ കുഞ്ഞുങ്ങളെയും എന്നന്നേക്കുമായി ആ അമ്മ രക്ഷപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നു





കോട്ടയം :  ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

ഭർതൃസഹോദരനായ പള്ളിലച്ചന്റെ പീഡനവും ആത്മഹത്യക്ക് കാരണമായെന്നാണ് നാട്ടുകാരടക്കം പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ദീപ ജോസഫ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും സ്വയം രക്ഷപെടുകയും ഒപ്പം തന്റെ മാലാഖ കുഞ്ഞുങ്ങളെയും എന്നന്നേക്കുമായി ആ അമ്മ രക്ഷപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം
ഏറ്റവും ഒടുവിൽ എനിക്ക് വന്ന ധാരാളം മെസ്സേജുകൾ കണ്ടു വാ വിട്ടു കരയാതിരിക്കാൻ കഴിയുന്നില്ല.. മിക്കവാറും അതെല്ലാം തൊടുപുഴയിൽ നിന്ന് തന്നെ. ളോഹധാരി ഷൈനിയെ മറ്റ് തരത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആണത്രേ തന്റെ പെണ്മക്കളെയും കൂട്ടി ഭർതൃ വീട്ടിൽ നിന്ന് ഓടി പോയത്.. ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും സ്വയം രക്ഷപെടുകയും ഒപ്പം തന്റെ മാലാഖ കുഞ്ഞുങ്ങളെയും എന്നന്നേക്കുമായി ആ അമ്മ രക്ഷപ്പെടുത്തി..


അയാളുടെ കാമ കേളികൾക്കു വഴങ്ങിയില്ല എന്ന കാരണത്താൽ അയാൾ ആ പെണ്ണിനെ ജീവിക്കാൻ അനുവദിച്ചില്ല.. ഭർത്താവ് എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരുത്തൻ കള്ളും മോന്തി സഹോദരന്റെ വാക്ക് കേട്ടു ഈ പാവം പെണ്ണിനെ ഉപദ്രവിച്ചിട്ടും അവൾ നിശബ്ദയായി… അയാളെ ഈ ഭൂമിമലയാളത്തിൽ എവിടെ ആണെങ്കിലും ഇവിടെ കൊണ്ട് വരണം.. കുപ്പായം ഊരി തന്റെ അസുഖം മാറ്റാൻ ഉള്ളതിന് പകരം പാവം ഒരു പെണ്ണിനെ കൊല്ലാതെ കൊന്നു.. ഒപ്പം രണ്ട് കുരുന്നുകളെയും..

തൊടുപുഴക്കാരെ സത്യം ജയിക്കണം..പ്രിയരേ രാഷ്ട്രീയക്കാരുടെ മറ പറ്റി ഇവിടെ ഷൈനിക്കും കുട്ടികൾക്കും നീതി നിഷേധിക്കപ്പെടാൻ അനുവദിക്കരുത്. ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കണം.. ഈ തീ അടങ്ങരുത്.. പോലീസ് പ്രൊട്ടക്ഷൻ എന്തിനാണ് നട്ടെല്ലില്ലാത്ത ഒരുതന് കേരള പോലീസ് കൊടുത്തത്? അവനു പോലീസ് പ്രൊട്ടക്ഷൻ ഏർപ്പാടാക്കിയവനെയും വെറുതെ വിടരുത്.. മന്ത്രി വാസവൻന്റെ പേരും കേൾക്കുന്നു… എന്റെ കുടുംബത്തിലും വൈദികർ ഉണ്ട്. പ്രശ്നം പരിഹരിക്കാൻ അവർ നോക്കിയേക്കാം.. പക്ഷേ ഇതുപോലൊരു അനുഭവം ആദ്യമാണ്..

നിനക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ നീ തീയായി മാറണം..

ഒരായിരം അമ്മ പെങ്ങന്മാരുടെ നീതിക്കായുള്ള മുറവിളി ആയി മാറട്ടെ.. ഇനി ഒരൂ ഷൈനി കേരള മണ്ണിൽ മരണം വരിക്കാൻ ഇടയാവാതിരിക്കട്ടെ.. വിടരും മുന്പേ കൊഴിഞ്ഞ പൂവായി ഇനി ഒരു പെൺകുരുന്നും മാറാതിരിക്കട്ടെ.. അവർക്ക് നീതി കിട്ടും വരെയും ഈ പ്രതിഷേധാഗ്നി കെടാതിരിക്കട്ടെ… ആയിരം ആയിരം അമ്മമാരുടെ.. ഭാര്യമാരുടെ.. സഹോദരിമാരുടെ ശബ്ദമായി മാറട്ടെ..
Previous Post Next Post