തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു…



നിലമ്പൂർ : തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. ചാലിയാർ പഞ്ചായത്തിലെ വേണുവാണ് മരിച്ചത്.നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ആയിരുന്നു സംഭവം. 

വേണു തേന്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയതായിരുന്നു. തുടര്‍ന്ന് തേന്‍ എടുക്കുന്നതിനായി മരത്തില്‍ കയറുകയും പെട്ടെന്ന് താഴേക്ക് വീഴുകയുമായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.
Previous Post Next Post