വടക്കൻ പറവൂരിൽ ഉത്സവത്തിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയാത്ത ആനയുടെ പുറത്ത് പാപ്പാൻ ഇപ്പോഴും തുടരുകയാണ്. ആനയുടെ ഒരു കാൽ വടം ഉപയോഗിച്ച് പറവൂർ ക്ഷേത്ര പരിസരത്ത് തളച്ചെങ്കിലും ഇപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് ഇടഞ്ഞ കൊമ്പൻ. വടക്കൻ പറവൂർ ടൗണിൽ വച്ചാണ് ആന നിയന്ത്രണം വിട്ട് ഓടിയത്. അവിടെ നിന്ന് ഓടി 5 കിലോമീറ്റർ മാറിയാണ് ക്ഷേത്ര പരിസരത്ത് ആന എത്തിയത്. ദേശീയപാതയിലൂടെ ഓടിയ ആന ആരെയും ഉപദ്രവിച്ചില്ലെങ്കിൽ പോലും ഒരു പെട്ടിഓട്ടോ പൂർണ്ണമായി നശിപ്പിക്കുകയും ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.