കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം,പത്തു പേര്‍ക്ക് പരിക്ക്...



മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.

Previous Post Next Post