വീടിനകത്ത് അപ്രതീക്ഷിതമായി ഒരു ഭീമൻ അതിഥിയെ കണ്ട് ഭയന്ന് വീട്ടുകാര്‍… ഒടുവിൽ…




കോന്നി : കൊക്കാത്തോട് തലമാനത്ത് വീടിനുള്ളിൽ കയറിയ ഭീമൻ രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സാണ് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയത്. 

വീടിനുള്ളിൽ വലിയ ഭീതി വിതച്ച രാജവെമ്പാലയെ ഏറെ പരിശ്രമിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് ദിൻഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജവെമ്പാലയെ റെസ്ക്യൂ ചെയ്തത്. പിടികൂടിയ രാജവെമ്പാലയെ ചെങ്കോൽ വനമേഖലയിൽ തുറന്ന് വിടും.
Previous Post Next Post