സ്കൂട്ടറിന് പിന്നിലിടിച്ച് വാഹനം നിര്‍ത്താതെ പോയി…ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു…



അങ്കമാലി കറുകുറ്റിയിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുകുറ്റി മേനാച്ചേരിയിൽ ജസ്റ്റോ ദേവസി എന്ന 35കാരനാണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനമിടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയി.


Previous Post Next Post