കുളത്തിൽ വീണ് ചെളിയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന...



ആലപ്പുഴ മണ്ണഞ്ചേരിയിൽ കുളത്തിൽ വീണ് ചെളിയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്നി രക്ഷാസേന. പഞ്ചായത്ത്‌ ആറാം വാർഡ് ഈരയിൽ സുഹൈൽ നൈനയുടെ പശുവാണ് കോടാന്തറ കുളത്തിൽ വീണത്. കാലുകൾ ചെളിയിൽ പൂണ്ട്‌ അനങ്ങാൻ വയ്യാത്ത അവസ്ഥയിലായിരുന്നു പശു. വീട്ടുകാർ ഉൾപ്പടെയുള്ളവർ പശുവിനെ കരക്ക് എത്തിക്കാൻ നീണ്ട ശ്രമം നടത്തിയെങ്കിലും വിഫലമായി.

തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് എത്തിയ സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വടം ഉൾപ്പടെയുള്ളവയുടെ സഹായത്താലാണ് പശുവിനെ കരക്ക് എത്തിച്ചത്. സ്റ്റേഷൻ ഓഫിസർ ആർ.ജയസിംഹൻ, സീനിയർ ഫയർ ആന്റ് റസ്ക്യു ഓഫിസർ ആർ.കൃഷ്ണദാസ്, ഓഫിസർമാരായ സി.കെ. സജേഷ്, പി.രതീഷ്, രഞ്ജിത്ത്, വി.എൻ. മുഹമ്മദ്‌ നിയാസ്, ജസ്റ്റിൻ ജേക്കബ്, എം.ആർ. സുരാജ്, ഡ്രൈവർ റ്റി. ഉദയകുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Previous Post Next Post