നിലമ്പൂരിൽ എൺപതുകാരിക്ക് അയൽവാസിയുടെ മർദനം...


മലപ്പുറം: നിലമ്പൂരിൽ എൺപതുകാരിക്ക് അയൽവാസിയുടെ മർദനം. മുൻ നൃത്താധ്യാപികയായ നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണിക്കാണ് മർദനമേറ്റത്. അയൽക്കാരനായ വയോധികൻ ഷാജിയാണ് ഇന്ദ്രാണിയെ മർദിച്ചത്.

വയോധികയുടെ ദേഹത്ത് കയറിയിരുന്നാണ് ക്രൂരമായി മര്‍ദിക്കുന്നത്. കാലങ്ങളായി ഇവര്‍ മര്‍ദനത്തിന് ഇരയാകുകയായിരുന്നുവെന്നാണ് വിവരം.

മകന്‍ തന്നെയാണ് ഇന്ദ്രാണിയെ പരിചരിക്കാനായി അയല്‍വാസിയായ ഷാജിയെ ഏര്‍പ്പാടാക്കിയത്. ഇയാള്‍ ഇടക്കിടെ വയോധികയെ മര്‍ദിക്കുന്നുണ്ടെന്നാണ് അറിയാനായത്.

മര്‍ദന ദൃശ്യങ്ങള്‍ അയല്‍ക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ വയോധിക മര്‍ദനമേറ്റ് കരയുന്നതു കാണാം.

നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറൂം സ്ഥലത്തെത്തി ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post