രണ്ട് നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്.. അന്തംവിട്ട് നാട്ടുകാർ….


രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്.ഇന്ന് വൈകീട്ടോടെയാണ് വയനാട് വൈത്തിരിയിൽ ദേശിയ പാതയോട് ചേർന്ന കെട്ടിടത്തിന്റെ മുകളിൽ കാട്ടുപോത്തെത്തിയത്.കാട്ടുപോത്തിനെ കെട്ടിടത്തിൻ്റെ മുകളിൽ കണ്ടതും പലരും ആശ്ചര്യപ്പെട്ടു. പിന്നാലെനാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ കാട്ടുപോത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസവും മേഖലയിൽ കാട്ടുപോത്ത് എത്തിയിരുന്നു
Previous Post Next Post