ലഹരിക്കെതിരെ പോരാടാൻ.. വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി…



ലഹരി വ്യാപനത്തിനെതിരെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും മാധ്യമ രംഗത്തെ പ്രമുഖരുടെയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത്. ഈ മാസം 30നാണ് മുഖ്യമന്ത്രിയുടെ യോഗം നടക്കുന്നത്. 24ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും നേരത്തെ മുഖ്യമന്ത്രി വിളിച്ചിരുന്നു.


അടിയന്തര പ്രമേയമായി വിഷയം നിയമസഭയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു. വിശാലമായ ഒരു യോഗം ചേരുകയും തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്.
Previous Post Next Post