കോട്ടയം ചുങ്കത്ത് തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ട് മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു : മോഷണത്തിന് ശേഷം പ്രതിയായ യുവാവ് വീട്ടിൽ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു ..പ്രതി വീട്ടമ്മയെ കസേരയിൽ ഇരുത്തി കയ്യിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് ബന്ധിക്കുകയായിരുന്നു.



കോട്ടയം : ചുങ്കം മള്ളൂശേരിയിൽ
തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കെട്ടഴിച്ച ശേഷം ഇവർ രാവിലെ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്. 



ചുങ്കം മള്ളൂശേരി ഗുരുമന്ദിരത്തിന് സമീപം കോയിത്തറ വീട്ടിൽ പരേതനായ ജോസിൻറെ ഭാര്യ സോമ ജോസാ (65) ണ് മോഷണത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ യുവാവിനായി    കോട്ടയം ഗാന്ധിനഗർ എസ് എച്ച് ഒ ഇൻസ്പെക്ടർ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഇവർ തനിയെ താമസിക്കുന്ന വീട്ടിൽ എത്തിയ പ്രതി വീട്ടമ്മയെ കസേരയിൽ ഇരുത്തി കയ്യിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് ബന്ധിക്കുകയായിരുന്നു. തുടർന്ന്, ഇവരുടെ കഴുത്തിൽക്കിടന്ന മൂന്ന് പവൻ തൂക്കം വരുന്ന മാലപൊട്ടിച്ച് എടുത്തു. ഇതിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു. മോഷണ വിവരം പുറത്ത് പറഞ്ഞാൽ വീട്ടമ്മയെ കോലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. രാവിലെ കെട്ട് സ്വയം അഴിച്ചാണ് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഇവർ പരാതി നൽകി
Previous Post Next Post