സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീയെ കയറിപ്പിടിച്ചു… നഗ്നതാ പ്രദർശനം..യുവാവ്…



സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. താമരശ്ശേരി പുതുപ്പാടി സ്വദേശി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലി(22)നെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലത്ത് നിന്ന് പിലാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പിലാശ്ശേരി സ്വദേശിനിയുടെ പിന്നാലെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടുപാലത്തിന് സമീപം വച്ച് ഇവരെ തടഞ്ഞ് നിര്‍ത്തി ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നേരത്തേ സമാന രീതിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൊടുവള്ളി സ്വദേശിനിയെ കടന്നുപിടിച്ചതിന് കുന്നമംഗലം സ്റ്റേഷനിലും വീട്ടില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തി സ്ത്രീയെ കയറിപ്പിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയക്കുകയും ചെയ്ത സംഭവങ്ങളില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കുന്നമംഗലം ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിതിന്‍, ജിബിഷ, മനോജ്, അജീഷ്, സച്ചിത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഫാസിലിനെ റിമാന്റ് ചെയ്തു.
Previous Post Next Post