എറണാകുളം ഇലഞ്ഞിയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന്റെ പുറകിൽ ഓട്ടോ ഇടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഗോപി ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന പെരുമ്പടവം സ്വദേശി ബേബിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഇലഞ്ഞി ഭാഗത്തു നിന്നും പെരുമ്പടവത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകട സൂചന നൽകുന്നതിന് യാതൊരു സംവിധനവും ഒരുക്കാതെയാണ് വളവിൽ ടിപ്പർ ലോറി റോഡിൽ നിർത്തിയിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വളവിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു… യാത്രക്കാരൻ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ
Jowan Madhumala
0
Tags
Top Stories