പരസ്യമായി കൊന്നുകളയും.. സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി….



സിപിഐഎം നേതാക്കള്‍ക്ക് ലഹരി- ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കൊലവിളി.കണ്ണൂര്‍ പാനൂരിലാണ് സംഭവം.അരയാക്കൂലില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം. സിപിഐഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.


ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രകടനവും പൊതുയോഗവും നടത്തി. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഐഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണിയുണ്ടായത്. സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘമുള്‍പ്പടെ ഇതിന് പിന്നിലുണ്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Previous Post Next Post