കോഴിക്കോട് ഇരുചക്ര വാഹനത്തിൻ്റെ വേഗത ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ബൈക്ക് യാത്രികൻ



കോഴിക്കോട് ഇരുചക്ര വാഹനത്തിൻ്റെ വേഗത ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് ബൈക്ക് യാത്രികൻ. ഇന്നലെ പുതിയാപ്പയിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ പ്രതി ലഹരിക്കടിമയെന്നു പരിക്കേറ്റ രഞ്ജിത്ത് പറഞ്ഞു. പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.സ്കൂട്ടറിൻ്റെ താക്കോൽ പ്രതി ചോദ്യം ചെയ്ത യുവാവിന്റെ നെഞ്ചിൽ കുത്തിയിറക്കി. കണ്ണിനും കാര്യമായി പരിക്കേറ്റിട്ടുണ്ട്.

Previous Post Next Post