ബ്ലായിക്കടവില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി...


ചേരാനല്ലൂര്‍ ബ്ലായിക്കടവില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യവസായശാലകളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യമാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. രാസമാലിന്യം ഇത്തരത്തില്‍ പുഴയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.എടയാറിലെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളടങ്ങിയ മലിനജലം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. ഞായറാഴ്ച വെള്ളം പതഞ്ഞുപൊങ്ങിയിരുന്നു. ഈ മലിനജലമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനുള്ള കാരണമായി മത്സ്യകര്‍ഷകരും നാട്ടുകാരും ആരോപിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്.

കഴിഞ്ഞ വര്‍ഷം ഏലൂര്‍ എടയാര്‍ വ്യാവസായിക മേഖലയിലും പെരിയാറിന്റെ തീരത്ത് പല സ്ഥലങ്ങളിലായി നിരവധി മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ രാസമാലിന്യജലം പുഴയിലേക്കൊഴുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം നാട്ടുകാരുടെ ഭാ​ഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ പലതവണ അധികൃതരെ അറിയിച്ചിട്ടും വ്യക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Previous Post Next Post