ആലപ്പുഴയിൽ ട്രെയിൻതട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു...

 

ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിൻതട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ (കണ്ണൻ -38), പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെയാണ് ഇരുവരെയും എഫ്സിഐ ഗോഡൗണിനു സമീപത്ത് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സലീം കുമാർ അവിവാഹിതനാണ്. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമാണ് മരിച്ച ശ്രുതി.

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവർ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്. രാവിലെ മംഗലാപുരത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് ഇരുവരും മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.
Previous Post Next Post