മൂന്നം​ഗ സംഘത്തിൻ്റെ ആക്രമണം; യുവാവിന് പരിക്ക്



തിരുവനന്തപുരം: ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിതിനെയാണ് മൂന്നംഗ സംഘം മർദ്ദിച്ചത് . മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചാങ്ങ കുരിശടി കണ്ടമ്മൂല സ്വദേശികളായ മനു, രാഹുൽ ഒപ്പം ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാളുമാണ് നിതിനെ മർദ്ദിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post