ആലപ്പുഴ: പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ആലപ്പുഴ താമരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവാണെന്ന പറഞ്ഞായിരുന്നു ആക്രമണം.
മൂന്നുപേർ ചേർന്നാണ് അക്രമം നടത്തിയത്. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഏറ്റുമുട്ടലിൽ ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്ന്പേർക്ക് പരിക്കേറ്റു. ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, ജേഷ്ഠ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.