ഗൃഹപ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം




പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്. ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്.

ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയുംചെയ്തിരുന്നു. അതിനുശേഷം പലർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. തുടർന്നാണ് മഞ്ഞപ്പിത്തം വ്യാപനം ആ പ്രദേശത്ത് കാണാൻ തുടങ്ങിയത്.
Previous Post Next Post