മലയാറ്റൂർ: പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും ഏഴു വയസുകാരനായ മകനും മുങ്ങി മരിച്ചു. ഗംഗ മകൻ ധാർമിക് എന്നിവരാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപമുളള കടവിൽ മുങ്ങി മരിച്ചത്.
ഇരുവരും കുളിക്കാനായി പോയി ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാതായതോടെയാണ് നാട്ടുകാർ ഇരുവർക്കുമായുളള തിരച്ചിൽ തുടങ്ങിയത്.
ആദ്യം ധാർമികിനെയാണ് പുഴയിൽ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.