കിണറിൻറെ വക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു..പെട്ടെന്നൊരു ശബ്ദം…നോക്കിയപ്പോൾ…



സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ മധ്യവയസ്കൻ കിണറ്റിൽ വീണു. നിലമ്പൂർ എടവണ്ണ സ്വദേശി ഇമ്മാനുവലിനെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്. 

നിസാര പരിക്കുകൾ പറ്റിയ ഇമ്മാനുവലിനെ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്‍റെ ആൾമറയിൽ ഇരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ ഇന്നലെ രാത്രി 11 മണിക്കാണ് ഇമ്മാനുവൽ അബദ്ധത്തിൽ കിണറ്റിലേക്ക് മറിഞ്ഞു വീണത്. 
Previous Post Next Post