കണ്ണൂർ : യുവതി അടക്കം മൂന്ന് പേര്‍ പൊലീസ് പിടിയില്‍.കണ്ണൂരിലെ ഉളിക്കലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മൂവരെയും എംഡിഎംഎയുമായി പിടികൂടിയത്.നുച്യാട് സ്വദേശിയായ മുബഷീര്‍, കര്‍ണാടക സ്വദേശികളായ കോമള, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്. പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ ടോയിലറ്റിലിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. കോട്ടേഴ്സിൽ എത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്.