ഔറംഗസേബിൻ്റെ ശവകുടീരം നീക്കണമെന്ന് ആവശ്യം...സംഘർഷം... നിരോധനാജ്ഞ പ്രഖ്യാപിച്ചു…




നാഗ്പൂർ : മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഭാജി നഗറിലെ ശവകൂടീരം മാറ്റണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പോലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.      നാഗ്പൂരിലെ മഹൽ പ്രദേശത്ത് 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും പ്രതിഷേധക്കാർ കത്തിച്ചു. സംഭവത്തിൽ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്വത്തുകൾക്ക് ആരെങ്കിലും നാശം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി.
Previous Post Next Post