പത്തനംതിട്ട: പത്തനംതിട്ട പന്തളം കൂരമ്പാലയിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മാവേലിക്കര ഇടപ്പോൺ സ്വദേശികളായ വിഷ്ണു ,സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമികവിവരം . വാഹനാപകടത്തിൽ കാറിന്റെ മുൻവശം തകരുകയും, തീ പടരുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ തീ വളരെ പെട്ടെന്ന് തന്നെ അണയ്ക്കാൻ സാധിച്ചു. കാറിന്റെ മുൻവശത്ത് തീ പടർന്നെങ്കിലും നാട്ടുകാർ വളരെ പെട്ടെന്ന് കെടുത്തുകയായിരുന്നു.