അകാരണമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നേരിട്ടെത്തി അഡ്മിനെ വെടിവെച്ചു കൊന്നു യുവാവ്; നാടിനെ നടുകിയ സംഭവം ഇങ്ങനെ…വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു




പെഷാവാർ: വാട്സ് ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രകോപിതനായി യുവാവ് അഡ്മിനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പെഷവാറിനടുത്താണ് സംഭവം. മുഷ്താഖ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. അഷ്ഫാഖ് ഖാൻ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുഷ്താഖ് അഹമ്മദ്, അഷ്ഫാഖിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. തുടർന്ന് തർക്കമുണ്ടായി. വിഷയം പരിഹരിക്കാൻ നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു. എന്നാൽ, അഷ്ഫാഖ് തോക്കുമായി എത്തി മുഷ്താഖിന് നേരെ വെടിയുതിർത്തു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മുഷ്താഖും അഷ്ഫാഖും തമ്മിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. തുടർന്ന് എന്റെ സഹോദരൻ രണ്ടാമത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യാൻ നിർബന്ധിതനായി. ഇതിൽ പ്രകോപിതനായ അഷ്ഫാഖ് എന്റെ സഹോദരനെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് സഹോദരൻ പറഞ്ഞു. ആക്രമണത്തിന് ശേഷം അഷ്ഫാഖ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ പൊലീസ് തിരച്ചിൽ തുടരുന്നു.

 
Previous Post Next Post