കനത്ത ചൂട്: സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

 


കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കയ്യൂരാണ് സംഭവം. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവെച്ചാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Previous Post Next Post