കോഴിക്കോട് : താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണങ്ങൾ ആവർത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാൽ. ആറ് വിദ്യാർത്ഥികളിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് ഇഖ്ബാൽ. കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികൾ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകൾ പറയുന്നില്ലെന്നും ഇഖ്ബാൽ ആരോപിക്കുന്നു. മർദിക്കുമ്പോൾ ചുറ്റും കൂടി നിന്നവരിൽ രക്ഷിതാക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹബാസിന്റെ കൊലപാതകത്തിൽ ആദ്യം അറസ്റ്റിലായ 5 വിദ്യാർത്ഥികളെ കൂടാതെ ഒരാളെക്കൂടി ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.