ഇടുക്കിയില്‍ നടുറോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ കയ്യാങ്കളിയായതോടെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍


ഇടുക്കി അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷാജിയെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്‌ഐ സൗഹൃദത്തിലായിരുന്നു. ഈയിടെ മറ്റൊരു യുവതിയുമായും ഇയാള്‍ സൗഹൃദത്തിലായിരുന്നു. ഇവര്‍ രണ്ടുപേരും കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലം ടൗണില്‍ കണ്ടുമുട്ടിയിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്ക്തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി.

ഇതുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് എഎസ്‌ഐയെ ഇടുക്കി എആര്‍ ക്യാമ്പിലേക്കു സ്ഥലംമാറ്റിയെങ്കിലും അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
Previous Post Next Post