ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം...



എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം. ഗൈനക്കോളജി വാര്‍ഡിലാണ് അപകടമുണ്ടായത്.സംഭവ സമയത്ത് പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പെടെ വാര്‍ഡില്‍ ഉണ്ടായിരുന്നു. പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എട്ടോളം കുഞ്ഞുങ്ങളാണ് സംഭവസമയത്ത് വാര്‍ഡില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയായ സ്ത്രീ പറഞ്ഞു. ഇവരുടെ മകള്‍ കിടന്നിരുന്ന കട്ടിലിന് സമീപത്തായായിരുന്നു കോണ്‍ക്രീറ്റ് പാളിഅടര്‍ന്നു വീണത്. വാര്‍ഡിലെ പല ഭാഗത്തായും ഭിത്തി അടര്‍ന്നിട്ടുണ്ട്. അമ്മമാര്‍ ആശങ്കയറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ഇവരെ മുകള്‍ നിലയിലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

Previous Post Next Post