ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്


 ( പ്രതീകാത്മ ചിത്രം ) 

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങി മടങ്ങിയ നൈന്‍വാഡ സ്വദേശി അരവിന്ദിന്റെ (19) ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.

ടോള്‍ ബൂത്തിന് സമീപം വെച്ചുണ്ടായ പൊട്ടിത്തെറിയില്‍ യുവാവിന്റെ ജനനേന്ദ്രിയത്തിനാണ് ഗുരുതര പരുക്കേറ്റത്. ഹൈവേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീണ യുവാവിന്റെ അരക്കെട്ടിനും പരുക്ക് പറ്റിയിട്ടുണ്ട്. അരവിന്ദിനെ ആദ്യം സാരംഗ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഷാജാപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഫോണ്‍ പുതുതായി വാങ്ങിയതാണെന്നും രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്തതാണെന്നും സഹോദരന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് മൊബൈല്‍ ഫോണുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യുവാവിനെ ചികിത്സിക്കുന്ന ഡോ. നാഗര്‍ പറഞ്ഞു.
Previous Post Next Post