ചേർത്തലയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു




ആലപ്പുഴ: ചേർത്തലയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വളനാട് ചേറുവെളി സജിമോൻ ലിജിമോൾ ദമ്പതികളുടെ മകൻ അജയ് (19) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചേർത്തല താലൂക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ബസ് വരുന്നത് കണ്ട് ബൈക്ക് ബ്രേക്ക് ചെയ്തെങ്കിലും ബസിന് അടിയിലേക്ക് ബൈക്ക് തെന്നി വീഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. എസ്എൻ പുരം എസ്‌എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ് അജയ്. അക്ഷയ് ആണ് സഹോദരൻ.
Previous Post Next Post