ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് പിടിയിൽ

 


തിരുവനന്തപുരം: അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭർത്താവ് ബാബു ജോൺ (52) വെട്ടിയത്. കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ.

വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇരുവരും. വെള്ളിയാഴ്ച രാത്രി വിജയ താമസിക്കുന്ന വീട്ടിലെത്തിയ ബാബു തർക്കത്തിനൊടുവിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൈകളിലും താടിയിലും പരിക്കേറ്റ വിജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ ബാബു ജോണിനെ ഇന്നലെ പ്രദേശത്ത് നിന്നും വെള്ളറട പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Previous Post Next Post