പാലായിൽ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക്‌ ദാരുണാന്ത്യം.



ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണ‌ൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. 

ഇന്ന് രാവിലെ  7.15ന് ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരികയായിരുന്ന കൂറ്റാരപ്പളളിൽ ബസാണ് അപകടത്തിൽപ്പെട്ടത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് വരികയായിരുന്ന വിദ്യാർഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു.. 

മൂന്ന് പേരുടെ നില ഗുരുതരമാണ്. 

ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. 

പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്.

ഡ്രൈവർ കുഴഞ്ഞ് വീണാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. 

പ്രമേഹ രോഗിയായ ഡ്രൈവർ രാജേഷ് രോഗം മൂർഛിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. 

തുടർന്ന് ബസ് തെങ്ങിലിടിച്ച് നിൽക്കുകയായിരുന്നു. 

പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കുണ്ട്. 

ഗുരുതര പരിക്കേറ്റവരെ പാലാ ഗവ. ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post