പത്തനംതിട്ട: പന്ത്രണ്ടുവയസുകാരനായ മകന്‍റെ ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന നടത്തിയ പിതാവ് പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. മകന്‍റെ ശരീരത്തില്‍ ലഹരിപ്പൊതികള്‍ ഒട്ടിച്ചുവച്ചാണ് ഷമീര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്.
ബൈക്കിലും കാറിലും പത്തു മകനുമായി സഞ്ചരിച്ചായിരുന്നു മയക്ക് മരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമടക്കം ഷമീര്‍ ഇത്തരത്തില്‍ ലഹരി എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
3.5 ഗ്രാമിൽ അധികം എംഡിഎംഎയും പ്രതിയിൽനിന്ന് പിടിച്ചു. കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പ്രതി എംഡിഎംഎ കൂടുതലായി മറ്റെവിടെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.