പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ അശാസ്ത്രീയ മണ്ണെടുപ്പ് നാട്ടുകാർ ജിയോളജി വകുപ്പിന് പരാതി നൽകി


ജോവാൻ മധുമല 
പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ അശാസ്ത്രീയ മണ്ണെടുപ്പ് നാട്ടുകാർ ജിയോളജി വകുപ്പിന് പരാതി നൽകി  അതിരൂക്ഷമായ കുടിവെള്ള പ്രശ്നം ഉള്ള ഈ പ്രദേശത്ത് മണ്ണെടുപ്പ് മൂലം ജല സ്ത്രോസ്സുകളിലെ കുടിവെള്ളം വറ്റും ,കൂടാതെ മീറ്ററുകൾ മാറി സ്ഥിതി ചെയ്യുന്ന പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദൈനംദിന പ്രവർത്തത്തിന് ഇത് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്നും പരാതിയിൽ പറയുന്നു പാമ്പാടിക്കാരൻ ന്യൂസ് ആണ് ഈ വാർത്ത ജനങ്ങളിലേക്ക് ഇന്നലെ എത്തിച്ചത് തുടർന്ന് മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തു 
രൂക്ഷമായ കുടിവെള്ള പ്രശ്നമൂലമാണ് പാമ്പാടി  താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസീസ് യൂണിറ്റ്  പ്രവർത്തനം ആരംഭിക്കാത്തത് 

ഇന്നലെ പാമ്പാടി  ഗ്രാമ പഞ്ചായത്ത് അധികൃതർ എത്തി മണ്ണെടുപ്പ് തടഞ്ഞിരുന്നു  പോരാളൂർ  C P I ( M ) ബ്രാഞ്ച് സെക്രട്ടറി വി .കെ അനൂപിൻ്റെ നേതൃത്തത്തിൽ ഈ സ്ഥലത്ത് കൊടി നാട്ടി പ്രതിഷേധിച്ചിരുന്നു നാട്ടുകാർ നൽകിയ പരാതിയുടെ കോപ്പി പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു 

ഇന്ന് രാവിലെയാണ്  നാട്ടുകാരുടെയും ,C P I M ൻ്റെ യും നേതൃത്തത്തിൽ നിരവധി പേർ ഒപ്പിട്ട പരാതി ജിയോളജി വകുപ്പിന്  നൽകിയത് 
പരാതിയിൽ നടപടി ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ
Previous Post Next Post