ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാർത്ത കേട്ടത്തോടെ ഭർത്താവ് പൊലീസ് സ്റ്റേഷനു മുന്നിലെത്തി സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ശേഖര്‍ ഗെയ്ഖ്‍വാദ് എന്ന യുവാവാണ് ശിവജി നഗര്‍ പൊലീസ് സ്റ്റേഷന്‍റെ മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും വിവാഹമോചിതരല്ല.
ഭാര്യയെ പിരിയാന്‍ തനിക്ക് സമ്മതമല്ല എന്നാണ് യുവാവ് പറയുന്നത്. ഭാര്യയ്ക്കും ഭാര്യ വീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ശേഖര്‍ സ്റ്റേഷനിലെത്തിയത്. തനിക്ക് നീതിവേണം എന്നു പറഞ്ഞാണ് പൊലീസ് സ്റ്റേഷന്‍റെ വെളിയിലേക്കിറങ്ങിയ ശേഖർ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുന്നത്.
സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിത ഇടപെടലാണ് ശേഖറിനെ രക്ഷിച്ചത്. ഇയാളുടെ ശരീരത്തില്‍ 60 ശതശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. കോലാപുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ശേഖര്‍ എന്ന് പൊലീസ് വ്യക്തമാക്കി.