തൊടുപുഴ ബിജു വധക്കേസ്; ജോമോനെതിരെ ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ



തൊടുപുഴ ബിജു വധക്കേസിൽ മുഖ്യപ്രതി ജോമോനെതിരെ ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തൽ. ജോമോൻ ബിജുവിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി. ബിസിനസ് പിരിഞ്ഞപ്പോൾ ജോമോൻ ബിജുവിനാണ് പണം നൽകാനുണ്ടായിരുന്നത്. നിലവിലെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും മഞ്ജു പറഞ്ഞു. ബിജുവും ജോമോനും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ തമ്മിലുള്ള ബിസിനസ് വേർപിരിയുമ്പോൾ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇതുപ്രകാരം വാഹനമടക്കമുള്ള ചില കാര്യങ്ങൾ കൈമാറണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ബിജു പാലിച്ചില്ലെന്നായിരുന്നു ജോമോൻ്റെ മൊഴി. ഇതുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ സംഘാംഗങ്ങളുടെ സഹായം ജോമോൻ തേടിയത്. തട്ടിക്കൊണ്ടുപോകുന്നതിനിടെ ബിജുവിന് ക്രൂരമായ മർദനമേൽക്കുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Previous Post Next Post