പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തു. ഇടുക്കി അടിമാലിയിൽ എ എസ് ഐക്കെതിരെ പീഡനക്കേസ്.അടിമാലി പൊലീസ് സ്റ്റേഷനിലെ മുൻ റൈറ്റർ ആയിരുന്ന പി.എൽ ഷാജിക്കെതിരെയാണ് അടിമാലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.പീഡനക്കേസിലെ അതിജീവിതയെ കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിൽ വിളിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി.
2021 ൽ അതിജീവിത നൽകിയ പരാതി മുതലെടുത്ത് 2022 ആഗസ്റ്റ് മുതൽ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഈ വർഷം ജനുവരിയിൽ പി എൽ ഷാജി അതിജീവിതയോട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തത്. നിലവിൽ ഷാജി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.