വ്യാജ ആധാര്‍ കാര്‍ഡ് നിര്‍ഡ് നിർമിച്ചു നൽകിയ ആൾ പിടിയിൽ പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ‘അസ്ലം മൊബൈല്‍’ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാള്‍.
മൊബൈല്‍ ഷോപ്പില്‍ സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്ത് മറ്റുള്ളവരുടെ ഫോട്ടോ പതിപ്പിച്ചാണ് ഇയാള്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ചിരുന്നത്. അറസ്റ്റിലായ പ്രതി നിലവില്‍ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നഗരത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പിടികൂടിയത് ഈയിടെയാണ്. വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികൾ പറവൂരില്‍ പിടിയിലായിരുന്നു. വടക്കന്‍ പറവൂരില്‍ ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇവര്‍.
സമാനമായ രീതിയില്‍ എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍നിന്ന് ഏഴ് ബംഗ്ലാദേശികളും ഇതിന് മുമ്പ് പിടിയിലായിരുന്നു. വൈപ്പിന്‍ ഞാറയ്ക്കലില്‍നിന്ന് ഒറിജിനല്‍ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് പൗരന്‍ പിടിയിലായതും വാര്‍ത്തയായതാണ്. ഇതിനിടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്നയാള്‍ പെരുമ്പാവൂരില്‍നിന്ന് പ്രത്യേക അന്വേഷസംഘത്തിന്റെ പിടിയിലാകുന്നത്.