മാങ്ങാനം: ''മാങ്ങാനം സ്ക്കൂളിനും ഗുരുദേവ ക്ഷേത്രത്തിനും ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിനും മദ്ധ്യത്തിലായി ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സൂചനാ സമരം നടത്തി. പഞ്ചായത്ത് മെമ്പർ ഷൈനി വേലങ്ങാടൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ മീറ്റിംഗ് മദ്യനിരോധനസമിതി പ്രവർത്തകൻ പ്രൊഫസർ സി.മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു.
വിജയപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബൈജു ചെറു കോട്ടയിൽ, റെവ ഉമ്മൻ വർക്കി, വിനോദ് പെരിഞ്ചേരി, ബിന്ദു റ്റി കുര്യൻ എന്നിവർ പ്രസംഗിച്ചു സമരപരിപാടികൾ ശക്തമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി മാങ്ങാനം പ്രദേശത്തുള്ള മത, സമുദായ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത യോഗം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മാങ്ങാനം എൽ .പി സ്ക്കൂളിൽ ചേരുന്നതാണ്.ഔട്ട്ലെറ്റ് വരുന്നതിനെതിരെ സെൻ്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി പൊതുയോഗം പ്രമേയം പാസാക്കുകയും ചെയ്തു