പരപ്പനങ്ങാടി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഡ്വ. കെപിഎച്ച് സുൽഫിക്കറാ(55)ണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. സിപിഐഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു സുൽഫിക്കർ.