ബിജെപി നേതാവിന്റെ വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു



ഉത്തർപ്രദേശിൽ ബിജെപി നേതാവിന്റെ വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. പരിക്കേറ്റ ഭാര്യയും മകളും ചികിത്സയിലാണ്. സഹാരൻപൂർ ജില്ലയിൽ ഗംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബിജെപി എക്സിക്യൂട്ടീവ് അം​ഗം യോഗേഷ് രോഹില്ലയാണ് ഭാര്യക്കും മക്കൾക്കും നേരെ വെടിയുതിർത്തത്. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തു.

ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്ന് എസ്എസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനാൽ ഇയാൾ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തീരുമാനിച്ചു. രണ്ട് കുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയിൽ സഹാറൻപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് എസ്എസ്പി രോ​ഹിത് സജ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യോഗേഷ് രോഹില്ല കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം ഇയാൾ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

Previous Post Next Post