
മുഹമ്മദ് ഷഹബാസിന്റെ കൊലപാതികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. പണ്ട് തുണ്ട് വെച്ച് കോപ്പിയടിച്ചാൽ ഡിബാർ ചെയ്യും പിന്നെ പരീക്ഷ എഴുതിക്കില്ല. കോപ്പിയടിക്കുന്നത് മാരക കുറ്റമാണ്. എന്നാൽ കൊന്നാൽ യാതൊരു കുഴപ്പമില്ല. കേരളത്തിന്റെ അവസ്ഥ കണ്ട് ശരിക്കും വിഷമം തോന്നുന്നു, അഖിൽ മാരാർ പറഞ്ഞു. ‘വിദ്യാഭ്യസമെന്നത് തൊട്ട്തീണ്ടിയിട്ടില്ലാത്ത യാതൊരു അറിവും ബോധവുമില്ലാത്ത വിവരക്കേട് പറയുന്ന ഒരാളാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി. ചുക്കേത് ചുണ്ണാമ്പേതെന്ന് മന്ത്രിക്ക് ധാരണയില്ല’. സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് അഖിൽ മാരാർ പ്രതികരിച്ചത്.
പയ്യനെ അടിച്ച് കൊന്നവൻമാർ എസ്എസ്എൽസി പരിക്ഷ എഴുതുകയാണ്. ചുംബന സമരം പോലുള്ള തൊലിഞ്ഞ പരിപാടികൾ പൊതുമദ്ധ്യത്തിൽ നടത്തി ‘ഇടത് സാംസ്കാരിക ബുദ്ധിജീവികൾ’ എന്ന തെണ്ടികൾ നാടിനെ നശിപ്പിക്കാൻ തുടങ്ങിയതാണ്. അവർ സൃഷ്ടിച്ച നവബോധമാണ് നാടിന് ഇത്രയും കുഴപ്പമുണ്ടാക്കിയത്. ഇന്ന് ആർക്കും ആരെയും ചോദ്യം ചെയ്യാൻ പാടില്ല.
കുട്ടികളിൽ നിന്നും മയക്കുമരുന്ന് പിടിക്കുമ്പോൾ രക്ഷിതാക്കളിൽ നിന്നും പണം വാങ്ങി സെറ്റിൽ ചെയ്യുകയാണ് കുറച്ച് പൊലീസുകാർ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും പുറത്തിറങ്ങി വീണ്ടും സ്റ്റാർ ആകുകയാണ്. കൊച്ചിയിലെ കുട്ടികൾക്കിടയിൽ ലഹി ഉപയോഗവും എച്ച്ഐവിയും കൂടി വരികയാണെന്നും അഖിൽ മാരാർ പറഞ്ഞു.